കൊളംബസില്‍ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍: കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചു

കൊളംബസ് (ഒഹായോ): കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബര്‍ 17,18 നു തീയതികളില്‍ നടത്തും.

സെപ്റ്റംബര്‍ 17 ന് വൈകുന്നേരം ആറിന് തിരുനാളിന് തുടക്കം കുറിച്ച് റെസ്‌റക്ഷന്‍ കത്തോലിക്ക പള്ളി അസിസ്റ്റന്‍ഡ് വികാരി ഫാ. അനീഷ് കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു.തുടര്‍ന്ന് ലദീഞ്ഞ്, കുര്‍ബാനയും നടന്നു.

തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി പള്ളിക്കാര്യത്തില്‍ നിന്ന് പ്രീസ്‌റ് ഇന്‍ ചാര്‍ജ് ഫാ. നിബി കണ്ണായി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News