22 വൃദ്ധ സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വിചാരണ ഒക്ടോബര്‍ 3-ന് ആരംഭിക്കും

ഡാളസ്: 22 വൃദ്ധ സ്ത്രീകളെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ബില്ലി (49) യുടെ വിചാരണ ഇന്ന് ഡാളസില്‍ ആരംഭിക്കും. 22 പേരെ കൊലപ്പെടുത്തി എന്ന് ആരോപിക്കുന്ന ഈ കേസില്‍ ഏറ്റവും ഒടുവിലത്തെ ഇര 87 വയസുള്ള മേരി ബ്രൂക്ക്സിന്റെ കേസാണ് ആദ്യമായി വിചാരണക്കെടുക്കുന്നത്.

മേരിയുടെ മരണം സ്വാഭാവികമാണെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, ഇവർ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇതൊരു കൊലപാതകമാണെന്ന് കുടുംബാംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊല നടത്തിയത് ബെല്ലിയാണെന്നു പൊലീസ് കണ്ടെത്തിയത്. 2018ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.

അറസ്റ്റിനെ തുടർന്നു ഡാലസ് പരിസരത്തു മരിച്ച വൃദ്ധ സ്ത്രീകളുടെ കേസുകൾ പുനഃപരിശോധനക്കു വിധേയമാക്കിയതോടെയാണ് ഇതിനെല്ലാം പുറകിൽ ബില്ലിയാണെന്നു പൊലീസ് കണ്ടെത്തിയത്.

ഏപ്രിൽ മാസം 81 വയസ്സുള്ള ലുകയ് ഹാരിസിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ ഇയാളെ പരോളില്ലാതെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. മേരി ബ്രൂക്ക്സിന്റെ കൊലക്കേസിലും ഇതേ ശിക്ഷ ലഭിക്കാനാണു സാധ്യത. ബില്ലിയുടെ ക്രൂരതക്കിരയായ മിക്കവരും അപ്പാർട്മെന്റിലോ ഇൻഡിപെൻഡന്റ് ലിവിങ് കമ്മ്യൂണിറ്റിലോ താമസിക്കുന്നവരായിരുന്നു.

കോളിൻ കൗണ്ടിയിലെ ഒൻപതു ക്യാപിറ്റൽ മർഡർ കേസുകളിലും ബില്ലി വിചാരണ നേരിടേണ്ടതുണ്ട്.

Leave a Comment

More News