ഇല്ലിനോയ് മലയാളി അസോസിയേഷന്‍ മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം ആഘോഷിച്ചു

ഇല്ലിനോയ്: ഇല്ലിനോയ് മലയാളി അസോസിയേഷന്‍ സ്‌ക്കോക്കിയിലുള്ള ഗാന്ധിസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഗാന്ധിജിയുടെ 153-ാം ജന്മദിനം ഒക്ടോബര്‍ 2-ാം തീയതി ആഘോഷിച്ചു. ഇല്ലിനോയ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് സിബു മാത്യു കുളങ്ങര, ജോയി ഇണ്ടിക്കുഴി, ജോസി കുരിശുംഗല്‍, പോള്‍ പറമ്പി, സുനൈന ചാക്കോ, മോന്‍സി ചാക്കോ, ഷാനി അബ്രഹാം, ജോര്‍ജ് മാത്യൂ എന്നിവര്‍ നേതൃത്വം നല്‍കി.

ലോകത്തിന്റെ മുമ്പില്‍ അക്രമരാഹിത്യത്തിന്റേയും, അഹിംസയുടെയും പുത്തന്‍ സമരമാര്‍ഗ്ഗം വെട്ടിത്തുറന്ന ഭാരതത്തിന്റെ ബാപ്പുജി ജനഹൃദയങ്ങളില്‍ എന്നും ജീവിച്ചിരിക്കുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒന്നാം സ്ഥാനത്ത് എന്നും കരുതപ്പെടുന്ന ഗാന്ധിജിയുടെ ലോകപ്രശസ്തമായ വാക്കുകള്‍ ശ്രദ്ധേയമാണ് ‘ജീവിതമാണ് എന്റെ സന്ദേശം’ ജീവിതത്തിലും പ്രവര്‍ത്തിയിലും മാതൃകയാക്കാവുന്ന നല്ല നേതാവിന്റെ മുമ്പില്‍ അഭിമാനത്തോടെ പുഷ്പാര്‍ച്ചന നടത്തിയതില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ കൃതാര്‍ത്ഥരാണ്.

Print Friendly, PDF & Email

Leave a Comment

More News