കെ. ആനന്ദകുമാര്‍ കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കെ. ആനന്ദകുമാറിനെ തെരഞ്ഞെടുത്തു. കോട്ടയത്ത്‌ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റിയാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌.

യൂത്ത്ഫ്രണ്ട്‌ ജില്ലാ ജനറല്‍ സെകട്ടറിയായും സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗമായും പ്രവര്‍ത്തിച്ചു. അവിഭക്ത കേരളാ കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന കമ്മിറ്റി അംഗമായി 1979 ല്‍ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം, സാംസ്ക്കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കേരള സംഗീത നാടക അക്കാദമി സ്രെകട്ടറി, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെനറ്റ്‌ അംഗം, സംസ്ഥാന ടാക്സ്‌ മോണിറ്ററിംഗ്‌ സെല്‍ അംഗം, കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ്‌ അംഗം, കേരള കലാകേന്ദ്രം സ്ഥാപക ജനറല്‍ സെക്രട്ടറി, മലയാളം വിഷ്വല്‍ മീഡിയ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ചെയര്‍മാന്‍, 1992 ല്‍ തിരുവനന്തപുരത്ത്‌ നടന്ന 10 ദിവസം നീണ്ടുനിന്ന സാര്‍ക്ക്‌ രാജ്യങ്ങളുടെ കലോത്സവം കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ധനമന്ത്രി കെ.എം. മാണി ചെയര്‍മാനായ കാരുണ്യ ചികിത്സാ പദ്ധതിയുടെ ഭരണസമിതി അംഗമായും ഹോണററി സ്റ്റേറ്റ്‌ കോഡിനേറ്ററായും പ്രവര്‍ത്തിച്ച ആനന്ദകുമാര്‍, കാരുണ്യ പദ്ധതി ജനകീയമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്കു വഹിച്ചു.

 

Leave a Comment

More News