ടൂറിസ്റ്റ് ബസുകളിൽ യൂണിഫോം കളർ കോഡ് നടപ്പാക്കും; തീരുമാനത്തിൽ മാറ്റമുണ്ടാകുകയില്ല: ഗതാഗത മന്ത്രി

തിരുവനന്തപുരം: യൂണിഫോം കളർ കോഡ് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ നേരത്തെ തീരുമാനിച്ചത് പോലെ തന്നെ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നടപ്പാക്കാൻ സാവകാശം തേടിയ ടൂറിസ്റ്റ് ബസുടമകളെ സാഹചര്യം ബോധ്യപ്പെടുത്തിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ തീരുമാനങ്ങളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരിക്കും നടപ്പാക്കുക. നിറം മാറ്റം ഉടൻ നടപ്പാക്കാനാകില്ലെന്ന് ബസുടമകൾ അറിയിച്ചിട്ടുണ്ട്. എങ്കിലും അവർക്ക് സാഹചര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി നിർദേശിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ഇപ്പോൾ നടക്കുന്ന പരിശോധനകൾ ഊർജിതമാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ലെന്നും വേഗനിയന്ത്രണ സംവിധാനങ്ങള്‍, എക്‌സ്ട്രാ ഫിറ്റിങ്ങുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിങ് ലൈറ്റ്, സിഗ്നല്‍ ലൈറ്റ് മുതലായവയും കര്‍ശനമായി പരിശോധിക്കും. വടക്കഞ്ചേരി ബസപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി പരാമര്‍ശം കൂടി ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് കേരളത്തിലെ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗം തീരുമാനങ്ങളെടുത്തത്.

Print Friendly, PDF & Email

Leave a Comment

More News