തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുക്കാന്‍ സാധ്യത

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതിപ്പെട്ട യുവതി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരായി മൊഴി നൽകി. എംഎൽഎ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്.

തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയാണ് പരാതിക്കാരി. ഇരുവരും ഒരുമിച്ച് വാഹനത്തിൽ പോകുന്നതിനിടെ വാക്കു തർക്കത്തെ തുടർന്ന് എംഎൽഎ മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒരാഴ്ച മുമ്പാണ് സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

അതേസമയം പരാതിക്കാരിയുടെ മൊഴിയില്‍ കേസെടുക്കാനാണ് പൊലീസ് തീരുമാനം. യുവതിയെ കാണാനില്ലെന്ന മറ്റൊരു പരാതിയെത്തുടര്‍ന്ന് സ്റ്റേഷനിലും കോടതിയിലും ഇന്നലെ അവര്‍ നേരിട്ട് ഹാജരായിരുന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വഞ്ചിയൂര്‍ പൊലീസിലും മജിസ്‌ട്രേറ്റിന് മുന്നിലും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍നടപടികളെടുക്കാനാണ് സാധ്യത.

സംഭവത്തെക്കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെയെന്നും എൽദോസ് കുന്നപ്പിള്ളിൽ പ്രതികരിച്ചു.

Print Friendly, PDF & Email

Leave a Comment

More News