മാത്യു വർഗീസ് (47) നിര്യാതനായി

ജാക്സൺവില്ലെ, ഫ്ലോറിഡ: കോട്ടയത്തിനടുത്ത് കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കൽ വി.ഇ. വർഗീസിൻ്റെയും ഏലിയാമ്മ വർഗീസിൻ്റെയും മകനായ മാത്യു വര്‍ഗീസ് (47) ഫ്ലോറിഡ ജാക്സന്‍‌വില്ലെയില്‍ നിര്യാതനായി. ജാക്സൺവില്ലെ മാർത്തോമാ കോൺഗ്രിഗേഷൻ ഇടവകാംഗമാണ്.

കഴിഞ്ഞ 21 വർഷങ്ങളായി ഐ. ടി. രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു. മുട്ടുമൺ കുന്നുംപുറത്ത് റവ. കെ. കെ. തോമസിൻ്റെ മകൾ മഞ്ജു തോമസാണ് (ഫിസിക്കൽ തെറാപ്പിസ്റ്റ്) ഭാര്യ.

മക്കൾ: റേച്ചൽ, ഹാനാ.

സഹോദരൻ: എബ്രഹാം വർഗീസ്.

സംസ്ക്കാരം പിന്നീട്.

Leave a Comment

More News