ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കാമ്പസ് കോൺഫറന്‍സ്

വടക്കാങ്ങര: ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കാമ്പസ് കോൺഫറന്‍സ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് സ്വാഗതവും പറഞ്ഞു.

വിവിധ സെഷനുകളില്‍ ഡോ. ഹിക്മത്തുള്ള, മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ്, ഷമീമ സക്കീർ, സുമയ്യ ജാസ്മിൻ, ആദില നാസർ തുടങ്ങിയവർ സംസാരിച്ചു.

പതിനാലം രാവ് ജേതാവ് ബാദുഷ ബി. എം ഗാനം ആലപിച്ചു സദസ്സിനെ ആവേശം കൊള്ളിച്ചു. ജില്ലാ സെക്രട്ടറി അജ്മൽ കോഡൂർ, അജ്മൽ തോട്ടോളി, ഷാറൂൻ അഹമ്മദ്, മുനീബ കോട്ടക്കൽ, ആബിദ കൂട്ടിലങ്ങാടി, റഖീബ്‌ മേലാറ്റൂർ, മർസൂക് കെ.ടി, അൻഷദ് കൊണ്ടോട്ടി, ഷമീം കൂട്ടിലങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

More News