എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഒക്ടോബര്‍ 17 രാവിലെ 10 മുതൽ 4 വരെ ഇന്ദിരാഭവനിൽ നടക്കും

തിരുവനന്തപുരം: ഒക്‌ടോബർ 17ന് നടക്കുന്ന എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കെപിസിസി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെപിസിസി അംഗങ്ങൾക്ക് രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ വോട്ട് ചെയ്യാം. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് പോളിംഗ് കേന്ദ്രം.

പ്രദേശ് റിട്ടേണിംഗ് ഓഫീസർ ജി പരമേശ്വര, കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പിആർഒ വി കെ അഴവറികന്‍ എന്നിവർ പോളിംഗ് നടപടികൾക്ക് മേൽനോട്ടം വഹിക്കും. പ്രദേശ് റിട്ടേണിംഗ് ഓഫീസർ വന്നതിന് ശേഷം ബൂത്തുകളുടെ എണ്ണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു.

വോട്ടർമാർക്കായി പ്രത്യേക തിരിച്ചറിയൽ കാർഡുകളും ഒരുക്കിയിട്ടുണ്ട്. ഇതുവരെ കാർഡ് വാങ്ങാത്തവർക്ക് വോട്ടെടുപ്പ് ദിവസമായ 17ന് കാർഡ് കൈപ്പറ്റാനുള്ള ക്രമീകരണങ്ങളും കെപിസിസി ഒരുക്കിയിട്ടുണ്ട്. ഡോ. ശശി തരൂരും മല്ലികാർജുൻ ഖാർഗെയുമാണ് സ്ഥാനാർത്ഥികൾ.

Print Friendly, PDF & Email

Leave a Comment

More News