ഇറാനില്‍ ഹിജാബ് ധരിച്ച പ്രശസ്ത സ്ത്രീകളെ ചിത്രീകരിക്കുന്ന ബിൽബോർഡ് അപ്രത്യക്ഷമായി

ടെഹ്‌റാൻ: 22 കാരിയായ മഹ്‌സ അമിനി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വെള്ളിയാഴ്ച ടെഹ്‌റാനിലെ പരസ്യ ബോർഡിൽ നിന്ന് ശിരോവസ്ത്രം ധരിച്ച ഡസൻ കണക്കിന് ഇറാനിയൻ സ്ത്രീകളുടെ വലിയ ചിത്രം അപ്രത്യക്ഷമായി.

“എന്റെ രാജ്യത്തെ സ്ത്രീകൾ, ഇറാൻ” എന്ന മുദ്രാവാക്യത്തെ ചുറ്റിപ്പറ്റിയുള്ള അറിയപ്പെടുന്ന 50 സ്ത്രീകളുടെ ചിത്രം ഉൾക്കൊള്ളുന്ന യഥാർത്ഥ പരസ്യ ബോർഡ് വ്യാഴാഴ്ച രാവിലെ ടെഹ്‌റാനിലെ വലിയാസ്ർ സ്ക്വയറിലാണ് പ്രത്യക്ഷപ്പെട്ടത്.

അവരിൽ ഗണിതശാസ്ത്രജ്ഞരും രാഷ്ട്രീയ പ്രമുഖരും അന്തരിച്ച ഗണിതശാസ്ത്രജ്ഞ മറിയം മിർസ ഖാനി, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ വിപ്ലവകാരിയായ ബീബി മറിയം ബക്തിയാരി, കവി പർവിൻ ഇതെസാമി തുടങ്ങിയ ശാസ്ത്രജ്ഞരും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇവരിൽ മൂന്ന് സ്ത്രീകളെങ്കിലും തങ്ങളുടെ ചിത്രം ദുരുപയോഗം ചെയ്തതിന് സമ്മതം നൽകിയിട്ടില്ലെന്ന് പറഞ്ഞു. മറ്റ് ചിലരുടെ ബന്ധുക്കൾ എതിർത്തു.

എന്നാല്‍, വെള്ളിയാഴ്ച രാവിലെ ബിൽബോർഡ് മാറ്റി, ചിത്രങ്ങളൊന്നും കാണിക്കാത്ത മറ്റൊന്ന് പ്രത്യക്ഷപ്പെട്ടു.

റവല്യൂഷണറി ഗാർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫാർസ് ന്യൂസ് ഏജൻസി സൂചിപ്പിച്ചത്, ഫോട്ടോകൾ പ്രസിദ്ധീകരിച്ച ചില സ്ത്രീകൾ അവരുടെ അനുവാദമില്ലാതെ ചിത്രം ദുരുപയോഗം ചെയ്തെന്ന പരാതി ഉന്നയിക്കുകയും അവരുടെ ചിത്രം നീക്കം ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ നീക്കം എന്നാണ്.

‘ഞാനൊരു മഹ്സയുടെ അമ്മയാണ്’

ഒക്ടോബർ 13, വ്യാഴാഴ്ച, ഇറാനിയൻ നടി ഫത്തേമ മൊതാമെദ്-ആര്യ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ തന്റെ ചിത്രം പരസ്യബോർഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് വികാരവായ്പോടെ ആവശ്യപ്പെടുന്നുണ്ട്. വീഡിയോയിൽ അവര്‍ ശിരോവസ്ത്രമില്ലാതെയാണ് പ്രത്യക്ഷപ്പെടുന്നത്.

“ഞാൻ മഹ്സയുടെ അമ്മയാണ്, ഞാൻ സറീനയുടെ അമ്മയാണ്, ഈ മണ്ണിൽ കൊല്ലപ്പെട്ട എല്ലാ കുട്ടികളുടെയും അമ്മയാണ് ഞാൻ, എല്ലാ ഇറാനികളുടേയും അമ്മയാണ് ഞാൻ, കൊലപാതകികളുടെ നാട്ടിലെ ഒരു സ്ത്രീയല്ല” അവര്‍ സങ്കടത്തോടെ പറയുന്നു.

2022 സെപ്തംബർ 16-ന് മഹ്‌സ അമിനിയെ സദാചാര പോലീസ് അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ടെഹ്‌റാനിലെ ആശുപത്രിയിലേക്ക് മാറ്റിയതും അവരുടെ മരണവും മൂലം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ശമിച്ചിട്ടില്ല.

അമിനിയുടെ മരണം വ്യക്തിസ്വാതന്ത്ര്യത്തിലെ നിയന്ത്രണങ്ങളും സ്ത്രീകളുടെ വസ്ത്രധാരണത്തെ സംബന്ധിച്ച കർശനമായ നിയമങ്ങളും ഇറാനികൾ നേരിടുന്ന ജീവിത സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ കോപം ആളിക്കത്തിച്ചു. ഭരണകൂടവും അതിന്റെ രാഷ്ട്രീയ ഘടനയും അടിച്ചേൽപ്പിക്കുന്ന കർശനമായ നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.

Leave a Comment

More News