സ്വര്‍ണ്ണം കടത്താന്‍ പുതിയ മാര്‍ഗം: സ്വര്‍ണ്ണം പൊടിയാക്കി കോഫി ക്രീമില്‍ കലര്‍ത്തി; കര്‍ണ്ണാടക സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ 11 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ. കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 215 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.

ഗോ ഫസ്റ്റ് 38-58 വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ മുഹമ്മദ് നിഷാനെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സ്വര്‍ണ്ണം പൊടിയാക്കി പാല്‍‌പൊടി, കാരെമെല്‍ പൗഡര്‍, കാപ്പി ക്രീം പൗഡര്‍, ഓറഞ്ച് ടാംഗ് പൗഡര്‍ എന്നിവയില്‍ കലര്‍ത്തി വളരെ വിദഗ്ധമായാണ് സ്വര്‍ണ്ണം കടത്താന്‍ യുവാവ് ശ്രമിച്ചത്.

Leave a Comment

More News