ഷാരോണിന് വിഷം നല്‍കിയിട്ടും ഭാവവ്യത്യാസമില്ലാതെ ഗ്രീഷ്മ പെരുമാറിയത് ഞെട്ടിച്ചു; ഷാരോണും അവളെ വിശ്വസിച്ചു: കുടുംബാംഗങ്ങളും ബന്ധുക്കളും

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ (23) ദുരൂഹ മരണത്തിൽ കാമുകി ഗ്രീഷ്മ കുറ്റസമ്മതം നടത്തി. വീട്ടിൽ വന്ന ഷാരോണിന് പായസത്തിൽ വിഷം ചേർത്ത് നല്‍കിയതായി ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്. ഷാരോണിന്റെ മരണശേഷം, പോലീസിന്റെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.

യുവാവ് അവശനിലയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ഗ്രീഷ്മയുടെ പെരുമാറ്റം ബന്ധുക്കളെ ഞെട്ടിക്കുന്നതായിരുന്നു. ആശുപത്രിയിൽ കിടക്കുമ്പോൾ പോലും ഗ്രീഷ്മ വിഷം നല്‍കുകയോ ചതിക്കുകയോ ചെയ്യില്ലെന്ന് ഷാരോൺ ഉറച്ചു വിശ്വസിച്ചു.

മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയിലും ഷാരോണ്‍ ഗ്രീഷ്മയെ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, ചോദ്യം ചെയ്യലില്‍ ക്രൂര കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സകലരും ഞെട്ടിയിരിക്കുകയാണ്.

Leave a Comment

More News