ഷാരോണ്‍ കൊലപാതക കേസ്: പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷാരോണിന്റെ കാമുകി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെയാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

അവശനിലയില്‍ കുഴഞ്ഞുവീണ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞദിവസമാണ് ഗ്രീഷ്മ ഷാരോണിനെ കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു എന്ന് കുറ്റസമ്മതം നടത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആവശ്യമായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ഗ്രീഷ്മയുടെ ബന്ധുക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ഫ്രീ നമ്പര്‍: 1056, 04712552056)

Leave a Comment

More News