ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ മാല മോഷ്ടിച്ച യുവതിയെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്യവേ യാത്രക്കാര്‍ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിന്റെ സ്വര്‍ണ്ണ മാല മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.

പാലക്കാട് തെക്കേക്കുളം സ്വദേശി തിരുവനന്തപുരം ചാക്കയിൽ താമസിക്കുന്ന എം. സുമിത്രയെയാണ് (27) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഡിപ്പോയിൽ നിന്നും തൊളിക്കോട്ടേക്ക് പോവുകയായിരുന്ന ബസില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

ഇവരുടെ കൈയിൽ നിന്നും കുട്ടിയുടെ മാല കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ പേരിൽ പുന്നപ്ര, നോർത്ത് പറവൂർ, തിരുവല്ല, ചങ്ങനാശ്ശേരി, തിരുവനന്തപുരം മെഡിക്കൽ കോളജ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

 

Leave a Comment

More News