യു‌എസ് ഹിമാർസ് മിസൈലുകൾ ഉപയോഗിച്ച് ഉക്രെയ്‌ൻ കെർസണിലെ അണക്കെട്ട് ആക്രമിച്ചു: റഷ്യ

കെർസണിന്റെ തെക്കൻ മേഖലയിലെ കഖോവ്ക ജലവൈദ്യുത അണക്കെട്ടിന് നേരെ യുക്രേനിയൻ സൈന്യം യുഎസ് നിർമ്മിത മിസൈലുകൾ തൊടുത്തുവിട്ടു. ഈ നിർണായക അണക്കെട്ടിന് നേരെ ഉക്രേനിയൻ സൈന്യം ആറ് യുഎസ് നിർമ്മിത ഹിമർസ് മിസൈലുകൾ പ്രയോഗിച്ചതായി റഷ്യയുടെ ആർഐഎ വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. അവയിൽ അഞ്ചെണ്ണം റഷ്യൻ വ്യോമ പ്രതിരോധം തടഞ്ഞെങ്കിലും ഒരെണ്ണം ഫ്‌ളഡ് ഗേറ്റിൽ ഇടിച്ചു.

“കഖോവ്ക ജലവൈദ്യുത നിലയത്തിന്റെ അണക്കെട്ട് നശിപ്പിക്കാനും മാനുഷിക ദുരന്തത്തിനുള്ള സാഹചര്യം സൃഷ്ടിക്കാനുമുള്ള അവരുടെ ശ്രമങ്ങൾ ഉക്രെയ്നിലെ സായുധ സേന ഉപേക്ഷിക്കുന്നില്ല,” പ്രാദേശിക അടിയന്തര സേവനങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

“ഇന്ന് 10:00 ന് (0800 GMT), ആറ് HIMARS റോക്കറ്റുകളുടെ ആക്രമണം ഉണ്ടായി. വ്യോമ പ്രതിരോധ യൂണിറ്റുകൾ അഞ്ച് മിസൈലുകൾ വെടിവച്ചു; ഒരെണ്ണം കഖോവ്ക അണക്കെട്ടിന്റെ ഫ്ലഡ് ഗേറ്റില്‍ ഇടിച്ചു, അത് തകർന്നു. നാശനഷ്ടം നിർണ്ണായകമല്ല,” ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

“എല്ലാം നിയന്ത്രണത്തിലാണ്. പ്രധാന വ്യോമ പ്രതിരോധ ആക്രമണങ്ങൾ തടഞ്ഞു. എങ്കിലും, ഒരു മിസൈൽ അണക്കെട്ടിൽ പതിച്ചു, പക്ഷേ ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയില്ല,” അടുത്തുള്ള നഗരമായ നോവയ കഖോവ്കയിലെ മോസ്കോ-
സ്ഥാപിച്ച ഭരണകൂടത്തിന്റെ പ്രതിനിധി റുസ്ലാൻ അഗയേവ് ഏജൻസിയോട് പറഞ്ഞു.

കൂടാതെ, യുഎസ് നിർമ്മിത ഹിമാർസ് മിസൈൽ സംവിധാനം വിക്ഷേപിച്ച റോക്കറ്റ് അണക്കെട്ടിന്റെ പൂട്ടിൽ തട്ടി കേടുപാടുകൾ വരുത്തിയതായി എമര്‍ജന്‍സി സര്‍‌വീസ് പ്രതിനിധിയെ ഉദ്ധരിച്ച് റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസി പറഞ്ഞു. അണക്കെട്ട് തകർത്ത് ഒരു മാനുഷിക ദുരന്തത്തിനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വിനാശകരമായ വെള്ളപ്പൊക്കമുണ്ടാക്കാൻ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ തകർക്കാൻ റഷ്യൻ സൈന്യം ഉദ്ദേശിച്ചിരുന്നതായി ഉക്രേനിയൻ സൈന്യം കഴിഞ്ഞ ആഴ്ചകളിൽ അവകാശപ്പെട്ടിരുന്നു.

ഫെബ്രുവരിയിൽ മുൻ സോവിയറ്റ് റിപ്പബ്ലിക്കിലെ പ്രത്യേക സൈനിക നടപടിയുടെ തുടക്കത്തിൽ റഷ്യൻ സൈന്യം വിശാലമായ കഖോവ്ക അണക്കെട്ട് പിടിച്ചെടുത്തു. ഉക്രേനിയൻ സൈന്യം മുന്നേറിക്കൊണ്ടിരിക്കുന്ന ഖേർസണിന്റെ മുകൾഭാഗത്തുള്ള ഡിനിപ്രോ നദിയെ തടയുന്ന പ്രധാന അണക്കെട്ട് അടുത്ത ആഴ്ചകളിൽ തന്ത്രപ്രധാനമായ പ്രാധാന്യം നേടിയിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News