എംഡിഎംഎയുമായി ആൽബം നടൻ ഉള്‍പ്പടെ രണ്ടു പേരെ അറസ്റ്റു ചെയ്തു

തൃശൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ആൽബം താരം ഉൾപ്പെടെ രണ്ട് യുവാക്കൾ അറസ്റ്റിൽ. കോടാലി മോനോടി ചെഞ്ചേരി വളപ്പിൽ വീട്ടിൽ അരുൺ, മൂന്ന് മുറി ഒമ്പതുങ്ങള്‍ അമ്പലപ്പാടൻ വീട്ടിൽ നിഖിൽ എന്നിവരാണ് അറസ്റ്റിലായത്. വെട്ടുകടവ് പാലത്തിന് സമീപത്ത് നിന്നാണ് അഞ്ച് ഗ്രാം എംഡിഎംഎയുമായി ഇവരെ പിടികൂടിയത്. അറസ്റ്റിലായവരിൽ അരുൺ ചില മലയാളം സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ കൊരട്ടി സ്റ്റേഷന്‍ പരിധിയില്‍ വെച്ച് തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുളള തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും കൊരട്ടി പൊലീസും ചേര്‍ന്ന് പിടികൂടിയത്.

Leave a Comment

More News