വി സി നിയമനത്തിൽ നിയമപ്രശ്‌നമുണ്ടെന്ന സർക്കാരിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: ഡോ. സിസ തോമസിനെ സാങ്കേതിക സർവകലാശാല വിസിയായി നിയമിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ഡോ. സിസക്കെതിരെ ഹർജി നൽകാൻ സർക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. വിസി നിയമനത്തിന് സർക്കാര്‍ നിര്‍ദ്ദേശിച്ചവരുടേയും ഡോ. സിസ തോമസിന്റേയും യോഗ്യതയെക്കുറിച്ച് ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.

വി സിയെ ശുപാര്‍ശ ചെയ്യേണ്ടത് സര്‍ക്കാരാണെന്നും എന്നാല്‍ സിസ തോമസിനെ ഗവര്‍ണ്ണര്‍ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ ഹർജിയില്‍ പറയുന്നത്. നിയമ വിരുദ്ധമായ ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. നിയമനം സ്റ്റേ ചെയ്യണം എന്ന സര്‍ക്കാര്‍ ആവശ്യം നേരത്തെ ഹർജി പരിഗണിച്ചപ്പോള്‍ കോടതി തള്ളിയിരുന്നു.

വിസി നിയമനത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ശിപാര്‍ശകള്‍ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് കെടിയു വിസിയുടെ ചുമതല ഗവര്‍ണ്ണര്‍ നല്‍കിയത്. ഹര്‍ജിയില്‍ യുജിസിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News