ചാൻസലറെ മാറ്റാനുള്ള ഓർഡിനൻസില്‍ ഗവര്‍ണ്ണര്‍ ഒപ്പു വെച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ഓർഡിനന്‍സില്‍ ഒപ്പിടാതെ ഗവർണർ തീരുമാനം നീട്ടി വെക്കുകയോ രാഷ്ട്രപതിയുടെ തീരുമാനത്തിന് അയക്കുകയോ ചെയ്താല്‍ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണ്ണറുടെ ഒപ്പിനായി ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവനിലേക്ക് അയക്കും.

രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വി​ടാ​ന്‍ ത​ക്ക കാ​ര​ണം ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഓ​ര്‍​ഡി​ന​ന്‍​സി​ലെ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​മോ രാ​ഷ്ട്ര​പ​തി​യു​ടെ അ​നു​മ​തി​യോ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാം.

ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പു​വ​ച്ചി​ല്ലെ​ങ്കി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ ബി​ല്ല് കൊ​ണ്ടു​വ​രും. ഗ​വ​ര്‍​ണ​ര്‍ ​ഓ​ര്‍​ഡി​ന​ന്‍​സ് രാ​ഷ്ട്ര​പ​തി​ക്ക്​ അയ​ച്ചാ​ലും ബി​ല്ല് കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​രി​നു ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി സ​ഭാ​യോ​ഗ​ത്തി​ല്‍ അ​ടു​ത്ത നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ തീ​യ​തി തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് പുറത്തുവരുന്ന സൂ​ച​ന.

ഗവർണറെ 14 സര്‍‌വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലർമാരായി നിയമിക്കാനാണ് നീക്കം എന്നതാണ് സർക്കാരിന്റെ വാദം.

 

Print Friendly, PDF & Email

Leave a Comment

More News