റജി കോട്ടയത്തിന്റെ ഭാര്യാ സഹോദരൻ ജോർജ്‌ വർഗീസ് കുവൈറ്റിൽ നിര്യാതനായി

ഹൂസ്റ്റൺ: പത്തനംതിട്ട കൈപ്പട്ടൂർ വലിയ വീട്ടിൽ ജോർജ് വര്ഗീസ് വി. ( മോഹൻ -73 ) കുവൈറ്റിൽ നിര്യാതനായി. ഭാര്യ സൂസി ജോർജ് അടൂർ ചാമവില്ല കുടുംബാംഗമാണ്.

നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിലെ മുൻ ഉദ്യാഗസ്ഥനായിരുന്ന പരേതൻ കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് മഹാ ഇടവകയിലെ സജീവാംഗമായിരുന്നു.

മകൾ: ജെൻസി മേരി ജോർജ് (നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ്)

മരുമകൻ : മോബിൻ മാത്യു (കുവൈറ്റ്)

സംസ്കാരം തിരുവനതപുരം പാളയം സെന്റ് ജോർജ് ഓർത്തഡോൿസ് കത്തീഡ്രലിൽ പിന്നീട് നടത്തും.

സഹോദരങ്ങൾ – ഹൂസ്റ്റണിലെ സാമൂഹ്യസാംസ്കാരിക പ്രവർത്തകൻ റജി കോട്ടയത്തിന്റെ ഭാര്യ ജെസ്സി ജോൺ പരേതന്റെ സഹോദരിയാണ്.

മറ്റു സഹോദരങ്ങൾ: ഡെയ്‌സി – രാജു ഫിലിപ്പ് (തിരുവനന്തപുരം) റ്റിറ്റി – ജോജി വർഗീസ് (തിരുവനന്തപുരം) ജമിനി ജേക്കബ് – ജേക്കബ് വർഗീസ് (കൊട്ടാരക്കര) ഡോ. തോമസ് ജോർജ് – പരേതയായ ഡോ. ഷേർലി തോമസ് (കൈപ്പട്ടൂർ)

കൂടുതൽ വിവരങ്ങൾക്ക്: റജി കോട്ടയം (ഹൂസ്റ്റൺ) 832 723 7995, ജോജി വർഗീസ് 91 95676 88291 (ഇന്ത്യ)

Print Friendly, PDF & Email

Leave a Comment

More News