വിജേഷ് കാരാട്ട് മന്ത്ര ന്യൂജേഴ്‌സി റീജിയണൽ കോ-ഓർഡിനേറ്റർ

വിജേഷ് കാരാട്ടിനെ മന്ത്ര ന്യൂജേഴ്‌സി റീജിയണൽ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ സാമൂഹ്യ സംഘടനാപരമായ അറിവും അനുഭവപരിചയവും മന്ത്രയുടെ വരും കാല പ്രവർത്തനങ്ങളിൽ ഏറെ സഹായകരമാകും എന്നു പ്രസിഡന്റ് ഹരി ശിവരാമൻ പ്രത്യാശ പ്രകടിപ്പിച്ചു.

തൊഴിൽപരമായി എൻവയോൺമെന്റൽ എഞ്ചിനീയറായ വിജേഷ് കാരാട്ട്, സ്റ്റാൻടെക് കൺസൾട്ടിംഗ് ഇൻ‌കോർപ്പറേറ്റിന്റെ നോർത്ത് അമേരിക്കൻ സെക്ടർ ലീഡറാണ്. വിജേഷ് നിലവിൽ ന്യൂയോർക്ക് വാട്ടർ എൻവയോൺമെന്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്, 2026 ൽ പ്രസിഡന്റാകും. മലയാളി സംഘടനാ പ്രവർത്തനങ്ങളിലും സജീവമായ വിജേഷ് കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി വൈസ് പ്രസിഡന്റ്‌ ആണ്.കോഴിക്കോട് സ്വദേശിയായ വിജേഷ്, ഭാര്യ ശ്രീവിദ്യ, മക്കളായ അർണവ്, നവമി എന്നിവരോടൊപ്പം പ്ലെയിൻസ്‌ബോറോയിൽ താമസിക്കുന്നു.

Leave a Comment

More News