സ്വവര്‍ഗ വിവാഹ ബില്ലിനെ അനുകൂലിച്ച് മോര്‍മന്‍ ചര്‍ച്ച് രംഗത്ത്

വാഷിംഗ്ടണ്‍:  മിഡ് ടേം തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പ് സെനറ്റില്‍ ഭൂരിപക്ഷം ലഭിച്ച ഡെമോക്രാറ്റുകള്‍ ഫെഡറല്‍ നിയമങ്ങള്‍ക്ക് വിധേയമായി സ്വവര്‍ഗ്ഗവിവാഹ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചു പാസാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 50 സെനറ്റര്‍മാരും 12 റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി (62 37) ആയി. പഴയ യു.എസ് കോണ്‍ഗ്രസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഈ ബില്ലിന് അനുമതി ലഭിക്കുന്നതിനുള്ള ത്വരിത നടപടികളാണ് ഡെമോക്രാറ്റുകള്‍ സ്വീകരിച്ചിരിക്കുന്നത്.

സെനറ്റിന്റെ അവസാന അനുമതി ലഭിച്ചതിനു ശേഷം യു.എസ് ഹൌസിലേക്ക് തിരിച്ചയച്ചു ഭേദഗതികള്‍ക്ക് അനുമതി ബൈഡനില്‍ നിന്നും ലഭിച്ച ശേഷം നിയമം ആക്കുന്നതിന് ആണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നത്.

ജൂലൈ മാസം 47 പബ്ലിക് യു.എസ് ഹൌസ് അംഗങ്ങള്‍ ഡെമോക്രാറ്റുകളുമായി സഹകരിച്ച് റെസ്പെക്ട് ഫോര്‍ മാരേജ് ആക്ട് 267 -157 വോട്ടുകളോടെ ചേംബറില്‍ പാസാക്കിയിരുന്നു. താങ്ക്സ് ഗിവിങ് കഴിയുന്നതോടെ എല്ലാ കടമ്പകളും കടന്ന് സ്വവര്‍ഗ വിവാഹം നിയമ ബില്‍ നിയമമാകും എന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

സ്വവര്‍ഗ വിവാഹ സംരക്ഷണ ബില്ലിനെ അനുകൂലിച്ച് ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റ്ര് ഡെ സെയിന്റ്സ് രംഗത്തെത്തി. ചര്‍ച്ചിന്റെ പ്രധാന ഉപദേശം വിവാഹമെന്നത് സ്ത്രീയും പുരുഷനും തമ്മിലായിരിക്കണം എന്നതില്‍ മാറ്റം ഇല്ലെന്നും എല്‍ജിബിടി വിഭാഗത്തിന്റെ അവകാശങ്ങളും പരിഗണിക്കേണ്ടത് ആണെന്നും ഇവര്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News