കോളിഫ്ലവർ പെട്ടിക്കകത്ത് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രതിക്ക് ജീവപര്യന്തം തടവ്

ഡാളസ്: കോളിഫ്ലവര്‍ പെട്ടിക്കകത്ത് മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഡാളസില്‍ നിന്നുള്ള ഒക്വിന്‍ സലിനാസ് (48) എന്ന പ്രതിക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ടെക്സസ് യു എസ് അറ്റോര്‍ണി ഓഫീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2021 ഓഗസ്റ്റില്‍ 247 കിലോഗ്രാം മയക്കുമരുന്ന് കോളിഫ്ലവര്‍ പെട്ടിക്കകത്ത് ഒളിപ്പിച്ചു വെച്ച് കടത്താന്‍ ശ്രമിച്ചത് പൊലീസ് പിടികൂടിയിരുന്നു. 3.7 മില്യന്‍ ഡോളര്‍ വിലമതിക്കുന്നതായിരുന്നു ഈ മയക്കുമരുന്ന്.

ഡാളസ്, ഫോര്‍ട്ട്‌വര്‍ത്ത്, ഹിക്കറി ക്രീക്ക്, ഡാളസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയത്. മെക്സിക്കോയില്‍ നിന്നാണ് മയക്കുമരുന്ന് കടത്തിയത്. മയക്കുമരുന്ന് കടത്തുകാരുടെ സം‌രക്ഷണത്തിനായി കരുതിയിരുന്ന നാല് തോക്കുകള്‍ പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു.

അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റിനു നേരെ ഭീഷണിയുയര്‍ത്തുന്ന മെക്സിക്കോയില്‍ നിന്നുള്ള ഡ്രഗ് കാര്‍ട്ടല്‍സാണ് മയക്കുമരുന്ന് കടത്തിന് നേതൃത്വം നല്‍കുന്നത്. ഇത്തരം പ്രതികളെ കണ്ടെത്തി ശിക്ഷിക്കുന്നതിന് ലോ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News