വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റിൽ

ഇടുക്കി: വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആളെ അറസ്റ്റു ചെയ്തു. കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണിയുടെ മരണത്തിൽ അയൽവാസിയായ വെട്ടിയാങ്കൽ തോമസ് വർഗീസ് അറസ്റ്റിലായി.
ക​മ്പ​ത്ത് നി​ന്നാ​ണ് പ്ര​തിയെ പോലീസ് പിടികൂടിയത്.

കവർച്ചാ ശ്രമം തടഞ്ഞപ്പോൾ കൊലപ്പെടുത്തിയതാണെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. വെട്ടുകത്തിയുടെ പിന്‍‌വശം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. പിന്നീട് ചിന്നമ്മയെ ജീവനോടെ കത്തിക്കുകയായിരുന്നു എന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.

തുടര്‍ന്ന് വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെച്ചു.

കു​മ്പി​ടി​യാ​മ്മാ​ക്ക​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ചി​ന്ന​മ്മ ആ​ന്‍റ​ണി (66) യെ ​ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​ടു​ക്ക​ള​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Leave a Comment

More News