ഖത്തറിൽ കാൽപന്ത് ഉരുളുമ്പോൾ നെഞ്ചുരുകി പ്രാർത്ഥനയോടെ ആരാധകർ

എടത്വ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ വേൾഡ് കപ്പ് അരങ്ങേറുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‌ക്കെ വീടിനും മതിലിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്കിയ ഫുട്ബോൾ പ്രേമികൾ വീടിനുള്ളിലെ പ്രാർത്ഥനാമുറിയിലും മെസ്സിയുടെ ചിത്രം പതിപ്പിച്ചു .ആദ്യ മത്സരത്തിൽ അർജൻ്റീന പരാജയപെട്ടത് തലവടി വാലയിൽ ബെറാഖാ ഭവനിൽ ബെൻ, ഡാനിയേൽ എന്നിവരെ നിരാശരാക്കിയിരുന്നു.

എങ്കിലും അർജൻറ്റീനയുടെ കട്ട ആരാധകരായവർ പ്രാർത്ഥന മുറിയിൽ സ്ഥാപിച്ചിരിക്കുന്ന രൂപകൂടിന് സമീപം തങ്ങളുടെ ഇഷ്ടതാരത്തിൻ്റെ ചിത്രം പതിപ്പിച്ചാണ് ലോകകപ്പിൽ മുത്തമിടാൻ പ്രാർത്ഥിക്കുന്നത്. മെക്സിക്കോയ്ക്കെതിരെ ഉണ്ടായ വിജയത്തിൽ ആഹ്ളാദത്തിലാണ് ഇരുവരും.

മക്കളുടെ താത്പര്യങ്ങൾക്ക്‌ വേണ്ടി മതിലിനും വീടിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്കിയത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.അനേകം ആരാധകരെത്തി മതിലിൻ്റെയും വീടിൻ്റെയും ഫോട്ടോ പകർത്തുകയും ചെയ്തിരുന്നു.”കളി തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യട്ടെ.അതിരുകൾക്കപ്പുറം ആവേശമായി ഞങ്ങൾ എന്നും ഉണ്ടാകുമെന്ന് കോട്ടയം സി.എം.എസ് കോളജ് വിദ്യാർത്ഥിയായ ദാനിയേൽ പറയുന്നു.പൊതുപ്രവർത്തകനായ ഡോ.ജോൺസൺ വി.ഇടിക്കുളയുടെയും ആരോഗ്യ പ്രവർത്തകയായ ജിജിമോൾ ജോൺസൻ്റെയും മക്കളാണ് ബെൻ, ദാനിയേൽ. ഡാനിയേൽ എൻ.സി.സി കേഡറ്റു കൂടിയാണ്.

Leave a Comment

More News