ചരിത്രത്തില്‍ ആദ്യമായി ചങ്ങനാശ്ശേരി എസ്ബി കോളേജിന് വനിതാ ചെയർപേഴ്‌സൺ

കോട്ടയം: ചങ്ങനാശ്ശേരി എസ് ബി കോളേജിന്റെ നൂറ്റാണ്ട് പഴക്കമുള്ള ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനി ചൊവ്വാഴ്ച കോളേജ് യൂണിയൻ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. എംഎസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിനിയായ അമൃത സി എച്ച് എസ്എഫ്‌ഐയുടെ ബാനറിൽ മത്സരിക്കുകയും തിരഞ്ഞെടുപ്പിൽ തന്റെ പാനലിനൊപ്പം വിജയിക്കുകയും ചെയ്തു.

അതേസമയം, മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ വൻ വിജയം കരസ്ഥമാക്കി. ആകെയുള്ള 130 കോളേജുകളിൽ 116 എണ്ണത്തിലും എസ് എഫ് ഐ വിജയം നേടിയതായി ഇടത് വിദ്യാർത്ഥി സംഘടന പറഞ്ഞു.

കോട്ടയം ജില്ലയിലെ ആകെയുള്ള 38 കോളേജുകളിൽ 37-ലും എറണാകുളം ജില്ലയിലെ 48-ൽ 40-ഉം ഇടുക്കിയിൽ 26-ൽ 22-ഉം പത്തനംതിട്ട ജില്ലയിലെ 17-ൽ 16-ഉം ആലപ്പുഴ ജില്ലയിലെ ഏക കാമ്പസിലും എസ്.എഫ്.ഐ വിജയിച്ചു.

 

Leave a Comment

More News