അനധികൃത പ്രവാസികളെ പിടികൂടാൻ കുവൈറ്റില്‍ വ്യാപക പരിശോധന ആരംഭിച്ചു; 45 പേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികളെ പിടികൂടാൻ കുവൈറ്റിൽ പരിശോധന ശക്തമാക്കി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് 45 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു.

ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് മൂന്ന് നിയമലംഘനങ്ങളും കണ്ടെത്തി. ഭിക്ഷാടനം നടത്തിയ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇവരുടെ സ്പോൺസർക്കെതിരെയും നടപടിയുണ്ടാകും.

തൊഴിൽ നിയമങ്ങൾ ലംഘിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്യുന്നവരെയും റെസിഡന്‍സി നിയമങ്ങൾ പാലിക്കാത്തവരെയും പിടികൂടാൻ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന നടന്നുവരികയാണ്. കുവൈറ്റിൽ താമസ നിയമങ്ങൾ ലംഘിച്ച് താമസിക്കുന്നവരും രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ച് ജോലി ചെയ്യുന്നവരുമാണ് പിടിക്കപ്പെടുന്നത്. പരിശോധനയിൽ നിയമം ലംഘിച്ചതായി കണ്ടെത്തുന്നവരെ ഉടൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും അവിടെ നിന്ന് നടപടികൾ പൂർത്തിയാക്കിയ ശേഷം നാടുകടത്തൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. പിന്നീട് മറ്റൊരു വിസയിലും കുവൈത്തിലേക്ക് മടങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News