നീലേശ്വരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

നീലേശ്വരം മഞ്ഞളാംകാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സുഹൃത്തുക്കൾ മരിച്ചു. കരിന്തളം ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപ്പള്ളി സ്വദേശി കിഷോർ എന്നിവരാണ് മരിച്ചത്. ഇവര്‍ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു.

കൊന്നക്കാട് – നീലേശ്വരം റോഡിൽ മഞ്ഞംകാട് ഇന്ന് (വെള്ളി) രാത്രി 8.30 നായിരുന്നു അപകടം. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവ് ബിനുവിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കല്ല് കയറ്റിയ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. കൊന്നക്കാടേക്ക് പോവുകയായിരുന്നു ഇവര്‍. ഒരാളെ കിനാവൂരിൽ ഇറക്കിയശേഷം യാത്ര തുടരുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

Leave a Comment

More News