പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: മുൻ മാനേജർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മുൻ സീനിയർ മാനേജർ എംപി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ മുൻ സീനിയർ മാനേജരാണ് റിജിൽ.

കോഴിക്കോട് കോർപ്പറേഷന്റെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലായി 12.6 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതിൽ രണ്ടരക്കോടി രൂപ ബാങ്ക് കോർപ്പറേഷന് തിരികെ നല്‍കി. ബാങ്കില്‍ നടത്തിയ പരിശോധനയില്‍ ആകെ 21.29 കോടി രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിരുന്നു.

അതിനിടെ, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍പോയ റിജിലിനായി പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളിലാണ് സര്‍ക്കുലര്‍ നല്‍കിയത്.

Leave a Comment

More News