നിയ ആയിഷയെ ആദരിച്ചു

നിയ ആയിഷക്ക് ഫ്രറ്റേണിറ്റി ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റംഗം ഫർഹ ഉപഹാരം നൽകുന്നു

മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ല പ്രവൃത്തി പരിചയ മേളയിൽ മികച്ച രീതിയിൽ ചിത്രരചന നടത്തിയിട്ടും പതിനാറാം സ്ഥാനവും ബി ഗ്രേഡും മാത്രം ലഭ്യമായി വലിയ അനീതിക്ക് വിധേയയായ മണ്ണാർക്കാട് സ്വദേശിനി നിയ ആയിഷയെ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കമ്മിറ്റികൾ ചേർന്ന് ആദരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റംഗം ഫർഹ, നിയക്ക് ഉപഹാരം നൽകി. വെൽഫെയർ പാർട്ടി മണ്ണാർക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കുന്തിപ്പുഴ, മണ്ഡലം കമ്മിറ്റിയംഗം പാലൂർ മുഹമ്മദലി, ഫ്രറ്റേണിറ്റി പ്രവർത്തകൻ നിയാസ്, നിയയുടെ ബന്ധുക്കൾ എന്നിവർ സംബന്ധിച്ചു.

തന്റെ സ്കൂളായ പള്ളിക്കുറുപ്പ് ശബരി എച്ച്.എസ്.എസിൽ ഉപജില്ലാ കലോത്സവം നടക്കവേ അദ്ധ്യാപകരുടെ സഹായത്തോടെ ചിത്രപ്രദർശനം നടത്തിയാണ് നിയ തന്നോടുള്ള നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ചത്.

Print Friendly, PDF & Email

Leave a Comment

More News