കോടിയേരിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല; പിണറായി വിജയൻ ചെന്നൈയിലെത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ അദ്ദേഹം സന്ദര്‍ശിക്കും. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് മുഴുവൻ മുഖ്യമന്ത്രി ചെന്നൈയിൽ ചെലവഴിക്കും. ക്യാൻസർ ബാധിതനായ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടിയത്.

കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷ്, എ.എന്‍ ഷംസീര്‍, മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ കോടിയേരി ബാലകൃഷ്‌ണനെ ചെന്നൈ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ മുൻ മന്ത്രി എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News