യുഎഇ വിസിറ്റിംഗ് വിസ: രാജ്യത്തിനകത്ത് വിസ പുതുക്കാനുള്ള ഓപ്ഷന്‍ അവസാനിപ്പിച്ചു; ഒമാനിലേക്കുള്ള ബസ് സര്‍‌വീസ് ആവശ്യത്തില്‍ വന്‍ വര്‍ധനവ്

അബുദാബി: യുഎഇ സന്ദർശന വിസ നീട്ടുന്നതുമായി ബന്ധപ്പെട്ട പുതുക്കിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഒമാനിലേക്കുള്ള ബസ് ബുക്കിംഗിന്റെ ആവശ്യം വർധിച്ചതായി ട്രാവൽ ഏജന്റുമാർ പറയുന്നു.

മിക്ക സന്ദർശകരും അവരുടെ വിസിറ്റ് വിസ പുതുക്കാൻ രാജ്യം വിടണം, ഒമാനിലേക്കുള്ള ബസ് യാത്രയാണ് ഇപ്പോൾ ഏറ്റവും താങ്ങാനാവുന്നതും എളുപ്പവും.

ഓരോ ബസിനും 35-40 സീറ്റ് ശേഷിയുണ്ട്. മസ്‌കറ്റിലേക്കുള്ള ടിക്കറ്റിന് 100 ദിർഹം ആണ്. ഒമാനിലേക്ക് ദിവസവും നിരവധി ബസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എല്ലാ ബസുകളും പൂർണ്ണ കപ്പാസിറ്റിയിലാണ് ഓടുന്നതെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു.

യു എ ഇ വിസയുള്ളവർക്ക് രാജ്യത്തിനകത്ത് വിസ നീട്ടാനുള്ള ഓപ്ഷൻ അവസാനിപ്പിച്ച് പുതിയ നിയമങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

Leave a Comment

More News