സ്കൂളിലെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പിതാവിനൊപ്പം സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിനി അപകടത്തില്‍ മരിച്ചു

തൃശൂർ: സ്കൂളിലെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ അച്ഛനൊപ്പം പോയ ആമ്പല്ലൂർ വടക്കുമുറി പുത്തൻപറമ്പിൽ സുനിലിന്റെ മകൾ ശിവാനി (14) അപകടത്തില്‍ മരിച്ചു. പുതുക്കാട് ദേശീയപാതയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവാനി മരിച്ചത്.

പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടം നടന്നത്. ശിവാനി നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. റോഡില്‍ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവാനി മരണപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി അങ്കമാലിയില്‍ വെച്ച് പോലീസ് പിടികൂടി.

Leave a Comment

More News