സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ഗോവയിലെത്തിയ പെണ്‍കുട്ടിയെ ഡ്രൈവർ ബലാത്സംഗം ചെയ്തു

പനാജി: അവധിക്കാലം ആഘോഷിക്കാൻ ഗോവയിലെത്തിയ പെൺകുട്ടിയെ ടെമ്പോ ട്രാവലർ ഡ്രൈവർ ബലാത്സംഗം ചെയ്തതായി പൊലീസ്. ഇയാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അവധിക്ക് സുഹൃത്തുക്കളോടൊപ്പം ഗോവയിൽ എത്തിയ പെൺകുട്ടിയുടെ 10-14 സുഹൃത്തുക്കള്‍ ടെമ്പോ ട്രാവലർ വാടകയ്‌ക്കെടുക്കുകയായിരുന്നു.

വിനോദസഞ്ചാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്ന വാഹനത്തിന്റെ ഡ്രൈവർ ഗോവ സ്വദേശി ചന്ദ്രശേഖറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അവധി ആഘോഷിക്കാൻ ഗോവയിലെത്തിയ 10-14 യുവാക്കളുടെ സംഘത്തിലെ അംഗമാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് നോർത്ത് ഗോവ പോലീസ് സൂപ്രണ്ട് (എസ്പി) നിധിൻ വൽസൻ പറഞ്ഞു. ഗോവ ചുറ്റിക്കറങ്ങാന്‍ ടെമ്പോ ട്രാവലറുകൾ വാടകയ്ക്കെടുത്തിരുന്നു. അതില്‍ ഒരു ടെമ്പോ ട്രാവലറിന്റെ ഡ്രൈവറാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

കേസിന്റെ അന്വേഷണത്തിനായി വനിതാ പോലീസ് സ്‌റ്റേഷനും പനാജി പോലീസ് സ്‌റ്റേഷനും ചേർന്ന് പ്രത്യേക സംഘം ഉടൻ രൂപീകരിച്ചതായും ചുരുങ്ങിയ സമയത്തിനുള്ളിൽ കുറ്റവാളിയെ പിടികൂടിയതായും നിധിൻ വത്സൻ പറഞ്ഞു.

Leave a Comment

More News