ട്രഷറി നിർമ്മാണം ഉടൻ ആരംഭിക്കണം: എടത്വാ വികസന സമിതി

എടത്വ: ട്രഷററി നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും എടത്വാ കോളേജിനോടു ചേർന്ന് സെന്റ് ജോർജ് ഫൊറോനാ പള്ളി സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലം മണ്ണടിച്ച് ഉയർത്തി സബ്ബ് ട്രഷറി കെട്ടിട നിർമ്മാണം ആരംഭിക്കാൻ കുട്ടനാട് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അടിയന്തിരമായി തുക അനുവദിക്കണമെന്നും എടത്വാ വികസന സമിതി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതോടനുബന്ധിച്ചു ചേർന്ന ക്രിസ്മസ് – പുതുവത്സാരാഘോഷ സംഗമത്തിൽ വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അഡ്വ.പി.കെ സദാനന്ദൻ, ജോർജ് തോമസ് കളപ്പുര, അഡ്വ. ഐസക്ക് രാജു, പി.ഡി.രമേശ് കുമാർ, ഡോ.ജോൺസൺ വി.ഇടിക്കുള, ടി.ടി. ജോർജ്കുട്ടി, പി.വി.എൻ മേനോൻ, മിനു തോമസ്, കുഞ്ഞുമോൻ പട്ടത്താനം, ബാബു കണ്ണന്തറ, ജോൺസൺ എം.പോൾ, എ.ജെ.കുഞ്ഞുമോൻ, തോമസ് കളങ്ങര എന്നിവർ പ്രസംഗിച്ചു.

എടത്വ വികസന സമിതിയുടെ വാർഷിക സമ്മേളനം ജനുവരി 29ന് നടത്തുവാൻ യോഗം തീരുമാനിച്ചു.

Leave a Comment

More News