മെക്സിക്കൻ അതിർത്തി ജയിലിൽ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ 14 മരണം

മെക്സിക്കൊ സിറ്റി : ടെക്സസ് മെക്സിക്കോ അതിർത്തിയിൽ സിഡാസ് ജുവാറസ് സ്റ്റേറ്റ് ‍ജയിലിനു നേരെ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ പത്ത് ജയിൽ സുരക്ഷാ ജീവനക്കാരും നാല് തടവുകാരും കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജനുവരി 1 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

വാഹനത്തിൽ ആയുധങ്ങളുമായി ജയിലിനു മുന്നിൽ എത്തിയ തോക്കുധാരികൾ യാതൊരു പ്രകോപനവുമില്ലാതെ സുരക്ഷാ ജീവനക്കാർക്കു  നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടേഴ്സ് ഓഫിസ്  വ്യക്തമാക്കി. വെടിവയ്പ്പിനിടെ 24 തടവുകാർ രക്ഷപ്പെട്ടു.

മെക്സിക്കൻ പടയാളികളും സ്റ്റേറ്റ് പൊലീസും ചേർന്ന് ജയിലിന്റെ നിയന്ത്രണം തിരിച്ചു പിടിച്ചു. മെക്സിക്കൻ ജയിലുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സാധാരണയായി മാറിയിട്ടുണ്ട്. ലഹരി കടത്തുകാർ തമ്മിലുള്ള പക ആക്രമണങ്ങൾക്ക് കാരണമായി ചൂണ്ടികാണിക്കുന്നു.

Leave a Comment

More News