ഷിക്കാഗോ മലയാളി അസോസിയേഷന്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 7 ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷത്തില്‍ വച്ച് സാമൂഹ്യതലത്തില്‍ സേവനം ചെയ്യുന്നവരെ ആദരിക്കുന്നു. ഷിക്കാഗോയിലുള്ള അമേരിക്കന്‍ മലയാളികളില്‍ നിന്ന് അര്‍ഹരായിട്ടുള്ളവരുടെ പേരുകള്‍ ജനുവരി നാലാം തീയതിക്ക് മുമ്പായി ലഭിക്കേണ്ടതാണ്.

അടുത്ത ജൂണ്‍ 24-ന് നടത്തപ്പെടുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ കണ്‍വെന്‍ഷന്റെ കിക്ക് ഓഫും ക്രിസ്തുമസ്സ് ന്യൂഇയര്‍ ആഘോഷങ്ങളോടൊപ്പം നടത്തുന്ന യോഗത്തില്‍ വച്ച് നടത്തുന്നതായിരിക്കും.

ക്രിസ്തുമസ് ട്രീം മത്സരം, വിവിധ കലാപരിപാടികള്‍ ഡിന്നര്‍ എന്നിവയോടെ ജനുവരി 7, ശനിയാഴ്ച 6 PM നോടെ ആരംഭിക്കുന്ന ക്രിസ്തുമസ് ന്യൂഇയര്‍ പരിപാടകളിലേക്ക് ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി വള്ളിക്കളം (പ്രസിഡന്റ്) 312-685-6749, മനോജ് കോട്ടപ്പുറം (കോഓര്‍ഡിനേറ്റര്‍) 630 687 5768.

Print Friendly, PDF & Email

Leave a Comment

More News