ഇടുക്കി മാങ്കുളം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു

ഇടുക്കി: മാങ്കുളം പുഴയിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു. കാലടി അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ അർജുൻ, റിച്ചാർഡ്, ജോയൽ എന്നിവരാണ് മരിച്ചത്.

വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. മുപ്പതോളം വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും ഉൾപ്പെടുന്ന സംഘമായിരുന്നു വിനോദയാത്രക്ക് എത്തിയത്

പുഴയിൽ കുളിക്കാനെത്തിയ വിദ്യാർത്ഥികൾ നല്ലതണ്ണി ഭാഗത്താണ് ഇറങ്ങിയത്. അടിയൊഴുക്ക് പരിചയമില്ലാത്ത കുട്ടികൾ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഇവരെ കരയ്ക്കെത്തിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Leave a Comment

More News