ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി അമ്മയാകാൻ കാത്തിരിക്കുന്ന നടി ഷംന കാസിം

നടി ഷംന കാസിം തന്റെ ഏഴാം മാസത്തെ ഗർഭത്തിൻറെ ബേബി ഷവർ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത് ആരാധകർ ഏറ്റെടുത്തു. എന്നാൽ, നടിയുടെ ബേബി ഷവറുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ആരാധകർ ഉന്നയിച്ചിരിക്കുന്നത്. വിവാഹത്തിന് മുമ്പ് നടി ഗർഭിണിയായോ, വിവാഹം കഴിഞ്ഞ് അധികനാളായില്ലല്ലോ തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്.

അതിന് മറുപടിയായി നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബേബി ഷവർ ആശംസിച്ച ആരാധകർക്ക് നടി നന്ദി പറഞ്ഞു. കൂടാതെ ചോദിക്കുന്ന പല ചോദ്യങ്ങളും താന്‍ കണ്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്… ഷം‌ന പറായുന്നു. നടിയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ.

എന്നാൽ, ഏഴാം മാസത്തിൽ നടത്തേണ്ട ബേബി ഷവർ ഇപ്പോൾ നടത്തിയത് ജനങ്ങളിൽ സംശയം ഉയർത്തുന്നുണ്ട്. ജൂൺ 12ന് നിക്കാഹ് പൂർത്തിയായെന്നും പിന്നീട് ചിലർ ഒരുമിച്ചും ചിലർ വേർപിരിയുമെന്നും ഷംന പറയുന്നു. എന്നാൽ, നിക്കാഹിന് ശേഷം ഒരുമിച്ച് ജീവിക്കുകയായിരുന്നു ഷംന.

 

Leave a Comment

More News