ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യഷ്യൻ മോറോൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ 73-ാം ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ മോറോൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ 73-ാം
ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു.

കൊമ്പങ്കേരി ലൈറ്റ് റ്റു ലൈഫ് ഓൾഡേജ് ഹോമിൽ നടന്ന ചടങ്ങിൽ സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാദർ വില്യംസ് ചിറയത്ത് അധ്യക്ഷത വഹിച്ചു. യാക്കോബ സഭാ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. റവ.ഫാദർ ബിജു പി.തോമസ് ,ട്രസ്റ്റി അംഗങ്ങളായ ഡോ.ജോൺസൺ വി.ഇടിക്കുള, അജോയി.കെ.വർഗീസ്, റെന്നി തോമസ് തേവേരിൽ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കേക്ക് മുറിച്ച് ജന്മദിനാ മാഘോഷിച്ചു. സ്നേനേഹവിരുന്നും സംഘടിപ്പിച്ചു.

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, സെൻ്റ് ഇഗ്നേഷ്യസ് തിയോളജിക്കൽ സെമിനാരി, നിരവധി റസിഡൻഷ്യൽ സ്കൂൾസ് ഉൾപെടെ യുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ജീവകാരുണ്യ – ആതുരസേവന പ്രസ്ഥാനങ്ങളുടെ അമരക്കാരനായ മെത്രാപോലീത്ത ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള ഏകദേശം 250-ൽ പരം പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് ആണ്.91 ഭദ്രാസനങ്ങൾ ഉൾപ്പെടെ 17 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പരമാദ്ധ്യക്ഷനായ മെത്രാപോലീത്ത ജനപ്രീതി നേടിയ ‘ആത്മീയയാത്ര’ യിലൂടെ ജനകോടികൾ ഇന്നും സ്മരിക്കുന്ന വ്യക്തിത്വത്തിനുടമയാണ്. ചരിത്രപ്രസിദ്ധവും ക്രിസ്തു ശിഷ്യൻ തോമാ സ്ളീഹായുടെ പാദസ്പർശനമേറ്റ നിരണം ഗ്രാമത്തിൽ നിന്നും പ്രേഷിത പ്രവർത്തനത്തിലൂടെ ലോകത്തിന്റെ നെറുകയിൽ മലയാളിയുടെ യശസ്സ് ഉയർത്തിയ മഹത് വൃക്തിത്വത്തിന് ഉടമ കൂടിയാണ് മോറാൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത.

Print Friendly, PDF & Email

Leave a Comment

More News