ജവാനും മുല്ലപ്പൂവും റിലീസ് തീയതി പ്രഖ്യാപിച്ചു

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2 ക്രിയേറ്റീവ് മൈൻഡ്‌സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേത്തും ചേർന്ന് നിർമ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 31ന് തിയേറ്ററുകളിലെത്തും. നവാഗതനായ രഘുമേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സുരേഷ് കൃഷ്ണനാണ്.

ജയശ്രീയുടെ ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും അഭിനയിക്കുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ, ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്ര രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫോർ മ്യൂസിക്കിന്റെ സംഗീത സംവിധാനത്തിൽ ബി കെ ഹരിനാരായണൻ ഒരുക്കിയ രണ്ട് ഗാനങ്ങൾ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

Print Friendly, PDF & Email

Related posts

Leave a Comment