ജീവകാരുണ്യ നിധി വിതരണം ചെയ്തു

എടത്വ: നിറയെ ചുവന്ന പൂക്കൾ എന്ന സാസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ നിധി വിതരണം ചെയ്തു.

സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ കെ അശോകൻ ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ വി.ഡി വിനോദ് കുമാർ,എംജി കൊച്ചുമോൻ,പി കെ സ്വാമിനാഥൻ, സുരേഷ് കെ തമ്പി, സുരേഷ് വാലയിൽ, രതീഷ് പി ഉത്തമൻ എന്നിവർ പങ്കെടുത്തു. സ്വദേശത്തും വിദേശത്തും ഉള്ള ഇടതുപക്ഷ കൂട്ടായ്മ എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണിത്.

Leave a Comment

More News