ദൈവത്തിൻ്റെ സ്വന്തം നാടിനെ ഹൃദയത്തോട് ചേർത്ത് വെച്ച് പ്രവാസി കുടുംബം

തലവടി:ദൈവത്തിൻ്റെ സ്വന്തം നാടിനെ ഹൃദയത്തോട് ചേർത്ത് വെച്ച് പ്രവാസി കുടുംബം. തലവടി ആനപ്രമ്പാൽ തെക്ക് പരുത്തിക്കൽ അനിൽ വർഗ്ഗീസ് (53)അമേരിക്കയിൽ എത്തുന്നത് 1984 ൽ ആണ്. സ്വന്തമായി കാർ വാങ്ങിയപ്പോൾ കേരള ടൂറിസം വകുപ്പിൻ്റെ ലോഗോയുടെ സ്റ്റിക്കർ കാറിൻ്റെ പുറകിലത്തെ ഗ്ലാസിൽ ഒട്ടിച്ചിരിക്കുന്നത് എല്ലാവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

ജോർജിയ സ്റ്റേറ്റിലെ സ്ഥിരതാമസക്കാരായ ഈ കുടുംബം ഓഫിസിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും നൂറ് കണക്കിന് മലയാളികളെ ഓരോ ദിവസവും ഇതുമൂലം പരിചയപെടുവാനും അവരുടെ ഇടയിൽ വലിയ സൗഹൃദം സൃഷ്ടിക്കാനും സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പ്രവാസിയായി നാല് പതിറ്റാണ്ടുകൾ കഴിയുമ്പോഴും സ്വന്തം നാട്ടിലെ വിഷയങ്ങൾക്ക് ജനപ്രതിനിധികളെ ബന്ധപെടുന്നതു കൂടാതെ നോർക്ക വഴി പല ഇടപെടലുകളും നടത്തി ശ്രദ്ധേയനാകുമ്പോൾ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളും വിവിധ സംഘടനകൾ മുഖേന നടത്തി വരുന്നു.

ആരോഗ്യ പ്രവർത്തകയായ സാനിയാണ് ഭാര്യ.ബ്രുക്ക് വുഡ് ഹൈസ്കൂൾ വിദ്യാർത്ഥി ആരൻ വർഗ്ഗീസ് മകനും നോറാ വർഗ്ഗീസ് മകളും ആണ്.

അമേരിക്കയിലെ പൊതുപരിപാടിയിൽ പോലും കേരള വേഷം ധരിച്ചാണ് ഈ കുടുംബം എത്തുന്നത്.

സ്വന്തം ഗ്രാമത്തിലെ സുഹൃത്തുക്കളെ ഉൾപ്പെടുത്തി വാട്ട്സാപ്പ് ഗ്രൂപ്പുകൾ വരെ രൂപികരിച്ച് സൗഹൃദം സൂക്ഷിക്കുന്ന ഇദ്ദേഹം ജലോത്സവ പ്രേമി കൂടിയാണ്.

Print Friendly, PDF & Email

Leave a Comment

More News