രാശിഫലം (ഏപ്രിൽ 29 തിങ്കൾ 2024)

ചിങ്ങം: ഇന്ന് നിങ്ങൾ യാത്ര ചെയ്യാൻ താത്‌പര്യപ്പെടും. നിങ്ങൾ കുടുംബാംഗങ്ങളെയും വളരെ അടുത്ത സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ഒരു ട്രിപ്പോ അല്ലെങ്കിൽ ഒരു പിക്‌നിക്കോ പ്ലാൻ ചെയ്യും. ക്രിയാത്മകമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ പ്രശംസാർഹമായ വിധത്തിൽ പ്രവർത്തിക്കും. വളരെ ഊർജസ്വലമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു.

കന്നി: ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല‍. മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നമായേക്കാം. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിനും സാധ്യത.

തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരന്മാരുമായുള്ള ബന്ധം നല്ല നിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ഇന്ന് ചർച്ച ചെയ്‌തേക്കാം. ഒരു തീര്‍ഥാടനത്തിന് സാധ്യത. നിങ്ങൾക്കിന്ന് സാമ്പത്തിക നേട്ടമുണ്ടാകാം. ഒരു വിദേശ രാജ്യത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസം.

വൃശ്ചികം: ഇന്ന് ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ സ്‌തംഭനാവസ്ഥയിലായിരിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തിൽ അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരിക പ്രശ്‍നങ്ങള്‍ക്ക് പുറമേ വിഷാദാവും ഇന്ന് നിങ്ങളെ ബാധിക്കും. പ്രതികൂല ചിന്തകള്‍ ഒഴിവാക്കുകയും അധാർമ്മിക പ്രവർത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

ധനു: നിങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടേയും പ്രധാന ആവശ്യങ്ങൾ ഇന്ന് നിങ്ങളുടെ പ്രത്യേകമായ ശ്രദ്ധ ആവശ്യപ്പെടും. വീട്ടിലെ ഒരു ചെറിയ കൂടിക്കാഴ്‌ചയിൽ നിങ്ങളുടെ അടുത്ത ചില സുഹൃത്തുക്കളും ബന്ധുക്കളുമായി ഒരു സദ്യയ്‌ക്കുള്ള വക ഒരുങ്ങും. നിങ്ങളുടെ പങ്കാളിയുമായുള്ള ഹൃദയംഗമമായ സംസാരം നിങ്ങളുടെ ബന്ധത്തെ പുഷ്‌ടിപ്പെടുത്തും.

മകരം: ഇന്നത്തെ ദിവസം വളരെ ശാന്തമായി കടന്നുപോകും. എന്തായാലും വളരെ ക്രിയാത്മകമായി പ്രവർത്തിക്കേണ്ട വിധത്തിൽ വളരെ തിരക്കിലായിരിക്കും ഇന്ന് നിങ്ങൾ. എന്നാൽ സൂപ്പർ വൈസർമാർക്കും സുഹൃത്തുക്കൾക്കും ഇടയിലുള്ള നിങ്ങളുടെ പ്രശസ്‌തിയെ ഇത് നശിപ്പിക്കില്ല.

കുംഭം: ഒരു വീട് വേണമെന്ന നിങ്ങളുടെ ആഗ്രഹം ഇന്ന് സഫലമാകും. നിങ്ങൾ അതിനുവേണ്ടി പരിശ്രമിക്കുകയും അത് നേടിയെടുക്കുകയും വേണം. ദിവസത്തിന്‍റെ അവസാനത്തിൽ നിങ്ങൾ നേടിയതിൽ നിങ്ങൾക്ക് തൃപ്‌തിയുണ്ടാകും.

മീനം: വളരെ ഗംഭീരമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളുടെ മുൻപിലുള്ളത്. നിങ്ങൾക്ക് ജോലി പൂർത്തിയാക്കാൻ സാധിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായതിൽ നിശ്ചയിച്ചിരിക്കുന്ന തീയതികൾക്ക് വളരെ മുൻപ് തന്നെ ജോലിയിൽ വളരെ മുന്നേറാൻ സാധിക്കും. വളരെ നാളുകളായി നിങ്ങൾ ഒരുക്കം കൂട്ടുന്ന കുടുംബസംഗമം പോലെയുള്ള ചടങ്ങ് ഇന്ന് നടക്കാനിടയുണ്ട്.

മേടം: ഇന്ന് നിങ്ങൾ ഒരു പവർ സ്യൂട്ട് ധരിക്കേണ്ടിവരും. നിങ്ങൾക്ക് ചുറ്റുമുള്ളവർ നിങ്ങളെ കാണുമ്പോൾ തലകുനിക്കുന്നതിൽ നിന്നും ഒന്നു മനസിലാക്കിക്കൊള്ളൂ – നിങ്ങളുടെ കഠിനാധ്വാനത്തിന് ഒരു ഫലമുണ്ടായി എന്ന്. ഇനി അതു സംഭവിച്ചില്ല എങ്കിൽ കൂടുതൽ ചിട്ടയോടെ ജോലി തുടരൂ. ഏതു വിധത്തിലായാലും തീർക്കാൻ ഒരുപാട് ജോലിയുണ്ട്.

ഇടവം: മേൽനോട്ടക്കാർ എന്ന നിലയിൽ നിങ്ങൾ പങ്കാളികളെ അവിശ്വസനീയമായ രീതിയിൽ കടത്തിവെട്ടും. നിങ്ങൾക്ക് പരിചിതമായ ആ സ്വേച്ഛാപരമായ കീഴ്‌വഴക്കത്തിനുപരി നിങ്ങൾ നിങ്ങളുടെ രീതികൾ അടിസ്ഥാനപരമായ നേതൃപാടവത്തോടെ ഒരു പുതിയ ശൈലിയിൽ മെച്ചപ്പെടുത്തും. ഇതുമൂലം നിങ്ങൾക്ക് വിജയമുണ്ടാകുകയും പ്രതികൂല സാഹചര്യങ്ങൾ പോലും നിശ്ചയദാർഢ്യത്തോടെ കടന്നുപോകാൻ സാധിക്കുകയും ചെയ്യും.

മിഥുനം: ഇന്ന് കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനവും സഹായങ്ങളും മാനേജർമാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ലഭിക്കും. ഒരു വിദ്യാർഥി എന്ന നിലയിൽ അക്കാദമിക് തലത്തിൽ വരുന്ന ഏത് പ്രശ്‌നത്തെയും ഇന്ന് നിസാരമായി കൈകാര്യം ചെയ്യും. ഈ ഘട്ടം നിങ്ങൾ നന്നായി ഉപയോഗപ്പെടുത്തേണ്ടതാണ്.

കര്‍ക്കടകം: ജോലിയിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കും, നിങ്ങളുടെ ഹൃദയം പ്രണയം സംബന്ധമായ പ്രശ്‌നങ്ങളിലും. ഇന്ന് യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ നിങ്ങളുടെ മനസ് തയ്യാറായിരിക്കും. ഇന്ന് നിങ്ങൾ എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷം പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങും.

Print Friendly, PDF & Email

Leave a Comment

More News