സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക പീഡാനുഭവ വാരത്തിന് തുടക്കമായി

നിരണം: സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക പീഡാനുഭവ വാരത്തിന് തുടക്കമായി..തിരു ശുശ്രൂഷകൾക്ക് ഫാദർ വില്യംസ് ചിറയത്ത് നേതൃത്വം നല്കി.രാവിലെ 8.00ന് പ്രദക്ഷിണത്തിന് ശേഷം വിശുദ്ധ കുർബാന അർപ്പിച്ചു.പെസഹ വ്യാഴം വൈകുന്നേരം 6ന് ആരംഭിക്കുന്ന പെസഹ ശുശ്രൂഷകൾ, കാൽ കഴുകൽ ശുശ്രൂഷകൾ എന്നിവ നടക്കും.

ദു:ഖവെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും.ഈസ്റ്റർ ദിനത്തിൽ രാവിലെ 7ന് ഉയർപ്പ് ശുശ്രൂഷയും നടക്കും.

Leave a Comment

More News