ശ്രദ്ധേയമായി കള്‍ച്ചറല്‍ ഫോറം കമ്മ്യൂണിറ്റി ലീഡേർസ് ഇഫ്താര്‍

കമ്മ്യൂണിറ്റി ലീഡേഴ്‌സ് ഇഫ്താറിൽ. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ ശങ്ക്പാല്‍ സംസാരിക്കുന്നു

ദോഹ : പ്രവാസി സമൂഹത്തിലെ ഒത്തുചേരലുകൾ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഏറെ ഉപകരിക്കുമെന്ന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ ശങ്ക്പാല്‍ അഭിപ്രായപെട്ടു. കൾച്ചറൽ ഫോറം സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്‌സ് ഇഫ്താറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സമൂഹം എന്ന നിലയിൽ ഒന്നിച്ചു മുന്നേറാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ സി സി അശോക ഹാളിൽ നടന്ന പരിപാടിയിൽ കള്‍ച്ചറല്‍ ഫോറം മുൻപ്രസിഡന്റ് ഡോ. താജ് ആലുവ മുഖ്യപ്രഭാഷണം നടത്തി. ആത്മീയതയോടൊപ്പം പട്ടിണി കിടക്കുന്നവന്റെ വേദനയും ഭക്ഷണത്തിന്റെ വിലയും മനുഷ്യന് മനസ്സിലാക്കിക്കൊടുക്കുന്ന ശുദ്ധ മാനവികതയാണ്‌ റമദാന്‍ ഉദ്ഘോഷിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും ലോകത്തിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തിന്‌ ഇന്നും ഒരു നേരത്തെ ആഹാരം എന്നത് സ്വപ്നമാണ്‌. പട്ടിണി മൂലം ശിശുമരണങ്ങള്‍ ധാരാളമായി നടക്കുന്നു. ഇന്ന് ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ് ദാരിദ്രം എന്നും അവരുടെ വേദന അറിയാനുള്ള അവസരം കൂടിയാണ് റമദാൻ വ്രതമെന്നും അദ്ദേഹം പറഞ്ഞു.

ഇഫ്താറിൽ നിന്നും

കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡണ്ട് ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡണ്ട് എ.പി മണി കണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യൻ സ്പോർട്സ് സെന്റർ അഡ്വൈസറി കൗൺസിൽ ചെയർമാൻ ഡോ. മോഹന്‍ തോമസ്, ഐ. സി ബി. എഫ് മുൻ പ്രസിഡന്റ്‌ വിനോദ് നായര്‍, ഇന്ത്യന്‍ എംബസിക്ക് കീഴിലെ അപെക്സ് ബോഡി ഭാരവാഹികൾ, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍, അഡ്വൈസറി കൗൺസിൽ അംഗങ്ങൾ, മലയാളി പ്രവാസി സംഘടന നേതാക്കൾ, വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി സംഘടന നേതാക്കൾ, മാധ്യമ പ്രവർത്തകർ, ബിസിനസ്‌ പ്രമുഖർ തുടങ്ങിയവർ കമ്മ്യൂണിറ്റി ലീഡേഴ്‌സ് ഇഫ്താറിൽ പങ്കെടുത്തു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് റാഫി, സജ്ന സാക്കി, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന്‍, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, ഷറഫുദ്ദീന്‍, പബ്ലിക് റിലേഷന്‍ ഹെഡ് സാദിഖ് ചെന്നാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Leave a Comment

More News