ബുള്ളറ്റ് ഡയറീസ് സിനിമയുടെ വീഡിയോ ഗാനം പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബുള്ളറ്റ് ഡയറീസ് വീഡിയോ ഗാനം പുറത്തിറങ്ങി. ‘മിഴികൾ വാനിലരേ…’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. സന്തോഷ് മണ്ടൂരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പ്രയാഗ മാർട്ടിൻ ആണ് ചിത്രത്തിലെ നായിക. രൺജി പണിക്കർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഈ വർഷം ജനുവരിയിലാണ് ബുള്ളറ്റ് ഡയറീസിന്റെ ചിത്രീകരണം ആരംഭിച്ചത്. രഞ്ജി പണിക്കർ, ജോണി ആന്റണി, സുധീർ കരമന, ശ്രീകാന്ത് മുരളി, അൽത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

ബിട്രി എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസൽ അലിയാണ്. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. രഞ്ജൻ എബ്രഹാമിനെ ഉപയോഗിച്ചാണ് എഡിറ്റിംഗ്. പ്രൊഡക്ഷൻ ഡിസൈനർ അനിൽ അങ്കമാലി, കലാസംവിധാനം അജയൻ മങ്ങാട്ട്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി.

Leave a Comment

More News