യാത്രയയപ്പ് സമ്മേളനവും സംസ്ഥാന ജേതാക്കളെ ആദരിക്കലും

മലപ്പുറം : കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി ജില്ലയിലെ സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും വിവിധ മത്സരങ്ങളിൽ ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. മലപ്പുറം ഫാറൂഖ് മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് എൻ. മുഹമ്മദലി അധ്യക്ഷനായി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.എ കബീർ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ കെ.അബ്ദുസ്സലാം, വഹീദാ ജാസ്മിൻ, എ. ജുനൈദ്, ജാബിർ ഇരുമ്പുഴി എന്നിവർ സംസാരിച്ചു.

Leave a Comment

More News