കോൺഗ്രസ് വിട്ടു പോയ എല്ലാവരും തിരികെ വരണമെന്ന് കെ മുരളീധരന്‍

കോൺഗ്രസ് വിട്ടവരെല്ലാം പാർട്ടിയിലേക്ക് തിരിച്ചുവരണമെന്നാണ് പൊതുവികാരമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. കേരള കോൺഗ്രസ് ജോസ് കെ മാണി, എൽജെഡി, കേരള കോൺഗ്രസ് പിള്ള തുടങ്ങിയവർ തെറ്റിദ്ധാരണയുടെ പേരിലാണ് പുറത്തുപോയത്. അവരെല്ലാം തിരിച്ചുവരണമെന്നാണ് ആഗ്രഹം. എന്നാൽ, ഇക്കാര്യം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 20-20 (മുഴുവൻ സീറ്റുകൾ) നേടുമെന്ന് പ്രതീക്ഷിക്കുന്നു. യുഡിഎഫിനൊപ്പം നിൽക്കുന്ന മുസ്ലീം ലീഗിനെ സിപി‌എം പുകഴ്ത്തുന്നതിൽ എതിർപ്പില്ല. എന്നാൽ, മുസ്ലീം ലീഗിനെ പുകഴ്ത്തി യു.ഡി.എഫിൽ പിളർപ്പുണ്ടാക്കാമെന്ന് എൽ.ഡി.എഫ് കരുതേണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Comment

More News