പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് വിജയകരമായ പത്താം വർഷത്തിലേക്ക്

ദോഹ: പി.ആര്‍.ഒ സേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് വിജയകരമായ പത്താം വര്‍ഷത്തിലേക്ക്. സംരംഭകര്‍ക്കാവശ്യമായ പി.ആര്‍.ഒ സേവനങ്ങള്‍ വിശ്വസ്തതയോടെയും കൃത്യതയോടെയും നിര്‍വ്വഹിക്കുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് കഴിഞ്ഞ പത്ത് വര്‍ഷമായി 3000 ലത്തിധം കമ്പനികൾ തുടങ്ങാനും സംരഭകർക്കാവശ്യമായ സേവനങ്ങള്‍ ഒരു കുടക്കീഴിൽ ലഭ്യമാക്കാനും സാധിച്ചുവെന്നു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസന്‍ തച്ചറക്കൽ പറഞ്ഞു. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംരഭകര്‍ക്കായി വൈവിധ്യമാർന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനി ഫോര്‍മേഷന്‍, പി.ആര്‍.ഒ, മന്ദൂബി സേവനങ്ങള്‍, സ്ഥാപനം ആരംഭിക്കാനവശ്യമായ ലോക്കല്‍ സ്‌പോണ്‍സര്‍, ഓഫീസ് സ്പേസ്, വെബ് സൈറ്റ് ഡവലപ്മെന്റ്, ഡിജിറ്റൽ മാർകെറ്റിംഗ്, സോഷ്യൽമീഡിയ മാനേജ്മെന്റ്, ലീഗൽ അഡ്വൈസറി,കൺസൽട്ടൻസി, ലീഗല്‍ ട്രാന്‍സ്‌ലേഷന്‍ തുടങ്ങി ഒരു സംരംഭത്തിനവാശ്യമായ വിവിധ സേവനങ്ങളാണ് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് നല്‍കി വരുന്നത്.

പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പിനു കീഴിൽ പ്രൊഫഷണൽ സർവ്വീസസ്, അൽത്തായി സർവ്വീസസ്, നജാത്ത് ട്രേഡിംഗ്, പ്രൊഫഷണൽ ഡിജി സൊലൂഷൻസ്, പ്രൊഫഷണൽ ജനറൽ ട്രേഡിംഗ്, ഫ്ലൈഗോ ടൂറിസം സർവീസസ്, പിബിജി ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ഫിൽസ ഹോളിഡെയ്സ് തുടങ്ങി പത്തോളം സംരഭങ്ങൾ നിലവിലുണ്ട്.

പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ക്ക് ഖത്തറിലെ വേള്‍ഡ് കപ്പ് കൗണ്ട് ക്ലോക്കിന് സമീപം നടന്ന പരിപാടിയില്‍ വെച്ച് തുടക്കമായി.

ഡയക്ടർമായ ഹനീഫ തച്ചറക്കൽ, ശംസുദ്ദീൻ തച്ചറക്കൽ, മൻസൂറലി തച്ചറക്കൽ, ജനറൽ മാനേജർ ഹസനലി പഞ്ച്വാനി, മാനേജർ നൈസാം തുടങ്ങിയവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News