തേനിയില്‍ മരക്കൊമ്പ് തലയിൽ വീണ് 15 വയസ്സുകാരി മരിച്ചു

കുമളി: കുടുംബാംഗങ്ങൾക്കൊപ്പം തേനിയിലെ വെള്ളച്ചാട്ടം കാണാനെത്തിയ പെൺകുട്ടി ഒടിഞ്ഞുവീണ മരക്കൊമ്പ് തലയിൽ വീണ് മരിച്ചു. ചെന്നൈ നീലങ്കര സ്വദേശിനി ഫെമിന (15) ആണ് മരിച്ചത്.

കമ്പത്തിന് സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു പെൺകുട്ടി. ബന്ധുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിച്ച് വാഹനത്തിൽ കയറാനൊരുങ്ങവേ മരക്കൊമ്പ് ഫെമിനയുടെ തലയിൽ വീഴുകയായിരുന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ഉ​ട​ൻതന്നെ ക​മ്പ​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫെ​മി​ന.

 

Leave a Comment

More News